കഞ്ചാവുമായി പിടിയിൽ

ഫറോക്ക്: രണ്ടരക്കിലോഗ്രാം കഞ്ചാവുമായി
വെള്ളയിൽ സി വി വീട്ടിൽ എൻ പി ഹംസക്കോയയെ ഫറോക്ക് എക്സൈസ് സംഘം പിടികൂടി. റെയ്ഞ്ച് ഇൻസ്പെക്ടർ കെ സതീശനും സംഘവുമാണ് പിടികൂടിയത്. കേരളത്തിനു പുറത്തുനിന്ന് കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇയാൾ.

കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച്  കഞ്ചാവ് വിൽപ്പനയുണ്ടെന്ന  വിവരത്തിന്റെ അടിസ്ഥാനത്തിൽ  എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ്  പ്രതി വലയിലായത്.  വിൽപ്പനക്ക്‌ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഹംസക്കോയ പതിവായി മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും  കഞ്ചാവ് കോഴിക്കോട് മേഖലയിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു

പ്രിവൻറീവ് ഓഫീസർമാരായ തോട്ടോളി ഗോവിന്ദൻ, വി.ബി. അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. റെജി, ടി. രജുൽ, ഹിതിൻ എസ്. ദാസ്‌ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!