ഉത്സവക്കാഴ്ചകള്‍ ; പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നും രഞ്ജിത്ത് ഫോക്കസ് പകർത്തിയ ചിത്രങ്ങള്‍

വടക്കേ മലബാറിലെ പ്രസിദ്ധ ദേവീ ക്ഷേത്രത്തിൽ ഇന്ന് (ചൊവ്വ) കൊടിയേറ്റം. ഇനി ഉത്സവം പൂത്തിറങ്ങുന്ന എട്ട് ദിനരാത്രങ്ങൾ. പഴയ കുറുമ്പ്രനാട് താലൂക്കിലെ ആ ബാലവൃദ്ധം ജനങ്ങൾക്ക് ഇനി ഹർഷോന്മാദത്തിന്റെ ദിനങ്ങൾ, ഭക്തിയുടെ നിറമാലകൾ, പാണ്ടിയും പഞ്ചാരിയും അടന്തയും. അഞ്ചടന്തയുമായി കാലുകൾ നിലം വിട്ട് തുള്ളുന്ന വാദ്യപ്പെരുമഴകൾ, തലയുയർത്തി ചെവിയാട്ടി, നെറ്റിപ്പട്ടവും വർണ്ണക്കുടകളും ആലവട്ടവും വെഞ്ചാമരവുമായി കരിവീരന്മാരുടെ നിര, ആർപ്പുവിളികൾ, ആഘോഷ, ആചാര വരവുകൾ, മാനത്ത് വർണ്ണവിസ്മയം തീർക്കുന്ന, ദിഗന്തങ്ങൾ മുഴക്കുന്ന വെടിക്കെട്ടുകൾ, കളിമുറ്റങ്ങളിൽ കെട്ടിയാടുന്ന ക്ഷേത്രകലകൾ, ആയിരത്തിരികൾ, ദീപാലങ്കാരങ്ങൾ, വിരുന്നെത്തുന്ന ബന്ധുക്കൾ, ഉത്സവചന്തയിലെ ശബ്ദഘോഷങ്ങൾ, കളിപ്പാട്ടങ്ങൾ, ചന്തപ്പലഹാരങ്ങൾ, രുചിക്കൂട്ടുകൾ, പൂവിടുന്ന,വളകിലുക്കുന്ന പ്രണയങ്ങൾ, സൗന്ദര്യനുഭൂതികൾ, വൈകാരിക മുഹുർത്തങ്ങളുടെ സാക്ഷാത്കാരങ്ങൾ. ഇനിയുള്ളത് പറഞ്ഞറിയിക്കുക വയ്യ. അവ അനുഭവിച്ചറിയണം. തന്റെ ക്യാമറ കണ്ണുകളിൽ അവയൊക്കെ ഒപ്പിയെടുക്കുകയാണ് യുവ ഫോട്ടോഗ്രാഫർ രഞ്ജിത്ത് ഫോക്കസ്. തുടർന്നുള്ള ദിവസങ്ങളിൽ കലിക്കറ്റ് പോസ്റ്റ് അവ നിങ്ങളുടെ മുമ്പിലെത്തിക്കുന്നു.

 

രഞ്ജിത്ത് ഫോക്കസ്

Comments

COMMENTS

error: Content is protected !!