KERALAUncategorized
ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കെഎസ്ആർടിസി
ഓണം അടക്കമുള്ള ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കെഎസ്ആർടിസി. അന്തർ സംസ്ഥാന സർവീസുകളിലാണ് ഓണത്തിന് ടിക്കറ്റ് നിരക്ക് ഉയർത്താൻ ഉദ്ദേശിക്കുന്നത്. 30 ശതമാനം വരെയായിരിക്കും ടിക്കറ്റ് നിരക്ക് ഉയർത്തുക.
ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിലായിരിക്കും നിരക്ക് വർധന. എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള ബസുകളിലായിരിക്കും ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്.
സിംഗിൾ ബർത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ച് ശതമാനം വർധിപ്പിക്കും. ഉത്സവ ദിവസങ്ങളല്ലാത്ത സമയത്ത് 15 ശതമാനം നിരക്ക് കുറയുകയും ചെയ്യും.
Comments