KERALAMAIN HEADLINES
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു
പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരെ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ചാണ്ടി ഉമ്മൻ്റെ സത്യപ്രതിജ്ഞ. പി.സി. വിഷ്ണുനാഥ് എം.എല്‍.എയ്‌ക്കൊപ്പമാണ് ചാണ്ടി ഉമ്മന്‍ സഭയിലെത്തിയത്. ഡെസ്‌കിലടിച്ചാണ് പ്രതിപക്ഷം ചാണ്ടി ഉമ്മനെ വരവേറ്റത്.
പിന്നീട് മുഖ്യമന്ത്രിയടക്കം മുന്‍നിരയിലുള്ള മന്ത്രിമാരുടെ അടുത്ത് ചെന്ന് ഹസ്തദാനം നടത്തി. പിന്നീട് പ്രതിപക്ഷനേതാവടക്കമുള്ള സഭാ കക്ഷിനേതാക്കളേയും അഭിസംബോധന ചെയ്തു.
Comments