കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി 20 ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ ജന ദ്രോഹ നടപടിക്കള്‍ക്കെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി 20 ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല. റെയില്‍വേ യാത്രാ ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെയാണ്  ചങ്ങല തീർക്കുന്നത്.

മനുഷ്യച്ചങ്ങല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സി ഷൈജു ജില്ലാ കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ ,ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം നിനു, ദിപു പ്രേംനാഥ്, കെ.ഷഫീഖ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് സ്വാഗതവും, സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ നന്ദിയും പറഞ്ഞു.

Comments
error: Content is protected !!