DISTRICT NEWSKOYILANDILOCAL NEWS
ഉപതെരഞ്ഞെടുപ്പ്; നിയോജകമണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍ നിയോജകമണ്ഡലങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
നവംബര്‍ ഏഴിന് വൈകീട്ട് ആറു മണി മുതല്‍ എട്ട്, ഒമ്പത്, പത്ത് തിയ്യതികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ഏര്‍പ്പെടുത്തിയത്. നവംബര്‍ ഒമ്പതിന്(ബുധനാഴ്ച) തെരഞ്ഞെടുപ്പും പത്തിന് വോട്ടെണ്ണലും നടക്കും.
Comments