CALICUTDISTRICT NEWS
ഉള്ള്യേരിയിൽ ടാങ്കർലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
ഉള്ള്യേരിയിൽ ടാങ്കർലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അരൂർ നടക്ക് മീത്തൽ ചെടിക്കുന്നുമ്മൽ അബ്ദുൽ റഹിമാൻ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു അപകടം.
ജലവിതരണം നടത്തുന്ന ടാങ്കർലോറിയും സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്.
ഇരു വാഹനങ്ങളും ബാലുശ്ശേരിഭാഗത്തേക്ക്
പോകുകയായിരുന്നു. അത്തോളിപോലീസ് ഇൻക്വസ്റ്റ് നടത്തി.
പിതാവ്: മൂസ്സ.മാതാവ്: കുഞ്ഞാമി. ഭാര്യ: നസില. മക്കൾ: സിയാദ്, ഫാത്തിഹ. സഹോദരങ്ങൾ: മുഹമ്മദ്, ആസ്യ, സാറ, സുബൈദ, പരേതയായ ബീയ്യാത്തു.
Comments