ഉള്ള്യേരി ബസ്സ്റ്റാന്റിൽ കെ എസ് ആർ ടി സി ബസ്സിനടിയിൽ പെട്ട് വയോധികൻ മരിച്ചു.

കെ എസ് ആർ ടി സി ബസ്സിനടിയിൽ പെട്ട 62 കാരൻ ഉള്ള്യേരി ബസ് സ്റ്റാന്റിൽ ദാരുണമായ അന്ത്യം സംഭവിച്ചു. നടുവണ്ണൂർ കാവുന്തറ സ്വദേശിയ പള്ളിയത്ത് കുനിക്കുന്നുമ്മൽ മെഹമ്മൂദ് ആണ് മരിച്ചത്. തൊട്ടിൽപ്പാലത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സ് മെഹമ്മൂദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പെട്ടന്ന് തന്നെ കണ്ടു നിന്നവർ മെഹമ്മൂദിനെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സഫിയ ഭാര്യയാണ്.

Comments

COMMENTS

error: Content is protected !!