ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സംശുദ്ധി പാലിച്ച രാഷ്ട്രിയ നേതാവായിരുന്നു ഉഴവൂർ വിജയനെന്ന് എൻ.സി.പി.സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഇടതു പ്രസ്ഥാനങ്ങൾക്കൊപ്പം എക്കാലത്തും അടിയുറച്ചു നിന്ന അദ്ധേഹത്തിന്റെ പൊതുപ്രവർത്തനം മാതൃകാപരമായിരുന്നുവെന്നും സത്യചന്ദ്രൻ അഭിപ്രായപ്പെട്ടു. എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഉഴവൂർ വിജയൻ ആറാം ചരമവാർഷികദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.


ഒ.രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.എസ്. രാജൻ,ചേനോത്ത് ഭാസ്ക്കരൻ,കെ.കെ.ശ്രീഷു,പി.വി.സജിത്ത്,ആവിണേരി ശങ്കരൻ,എ.വി.ബാലകൃഷ്ണൻ,എം.എ.ഗംഗാധരൻ,കെ.കെ . നാരായണൻ,രവീന്ദ്രൻ എടവനക്കണ്ടി,പത്താലത്ത് ബാലൻ, ഇ.ടി.ശ്രീധരൻ,അരുൺ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!