CALICUTDISTRICT NEWSMAIN HEADLINES

ഉഷ്ണതരംഗം :  മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു


കോഴിക്കോട്‌: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടാകാനുളള സാധ്യത സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

1.വീടിന് പുറത്തിറങ്ങുമ്പോല്‍ ചെരുപ്പും കുടയും ഉപയോഗിക്കണം

2.ശുദ്ധജലം ധാരാളം കുടിക്കുവാനും മസാലകൂടിയ ഭക്ഷണം ഒഴിവാക്കുവാനും ശ്രദ്ധക്കണം.

3.പുറത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കും ഇടയില്‍ നേരിട്ടുളള സൂര്യതാപം ഏല്‍്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

4.വീടുകളിലും സ്ഥാപനങ്ങളിലും വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കേണ്ടതും ജനലുകള്‍ പരമാവധി തുറന്നിടാന്‍ ശ്രദ്ധിക്കണം.

5.രോഗികളും പ്രായമായവരും കുട്ടികളും കടുത്ത ചൂടില്‍ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

6.ചൂടുകൂടിയ സമയത്ത് വളര്‍ത്തു മൃഗങ്ങളെ നേരിട്ട് വെയിലേല്‍ക്കാതെ സംരക്ഷിക്കുകയും ആവശ്യത്തിന് കുടിവെളളം നല്‍കുകയും വേണം. പക്ഷികള്‍ക്കായി വെളളം ലഭ്യമാക്കാനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

7.ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന്
ഒആര്‍എസ് ലഭ്യമാക്കേണ്ടതും ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചു ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം നടത്തേണ്ടതുമാണ്.

8. പൊതു പാര്‍ക്കുകളും തുറസ്സായ, തണല്‍മരങ്ങളുളള സ്ഥലങ്ങളും ജനങ്ങള്‍ക്കായി പകല്‍ മുഴുവന്‍ തുറന്നു നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണം

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button