‘നമ്മുടെ കോഴിക്കോട്’: ക്ലീൻ ബീച്ച് മിഷനുമായി വിദ്യാർഥികൾ

കോഴിക്കോട്: ‘നമ്മുടെ കോഴിക്കോട്’പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ക്യാമ്പയിനുകൾ സജീവം. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബീച്ചിനെ തനിമ ചോരാതെ മാലിന്യമുക്തമാക്കി പരിപാലിക്കുക എന്ന ലക്ഷ്യത്തോടെ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു.  ജില്ലാ ഭരണകൂടവും കോഴിക്കോട് കോർപ്പറേഷനും ജില്ലാ ശുചിത്വ മിഷനും  സഹകരിച്ചാണ്  മിഷൻ ക്ലീൻ ബീച്ച് പരിപാടി സംഘടിപ്പിക്കുന്നത്.

പി.ആർ.ടി.സി, വളന്റിയർമാർ, കോഴിക്കോട് എൻ.ഐ.ടി, എൻ.എസ്.എസ്, വിദ്യാർത്ഥികൾ പൊതുജനങ്ങൾ എന്നിവർ പങ്കാളികളായ ശുചീകരണം  വരും ആഴ്ചകളിലും തുടരും. പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്നത്  സംബന്ധിച്ച പരാതികൾ ഫോട്ടോ സഹിതം ‘നമ്മുടെ കോഴിക്കോട്’ ആപ്പിലൂടെ സമർപ്പിക്കാം. പരാതിയിൽ കർശന നടപടി സ്വീകരിക്കും.

 

Comments

COMMENTS

error: Content is protected !!