CALICUTDISTRICT NEWS
ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു
ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ നിന്നു വീണാണ് അപകടം സംഭവിച്ചത്. കല്യാണ പരിപാടിയിൽ പങ്കെടുക്കവേ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ താഴെ വീഴുകയും ഊഞ്ഞാലിനടിയിൽ കുടുങ്ങി മരണം സംഭവിക്കുകയുമായിരുന്നു.
Comments