LOCAL NEWS
ഊരുകൂട്ടം ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട് പഞ്ചായത്തിലെ അമ്പലക്കുന്ന് ആദിവാസി കോളനിയിലെ ഊരുകൂട്ടം കെ.എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ വകുപ്പിന്റെ അബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപയുടെ വികസന പദ്ധതിയാണ് കോളനിയില്‍ നടപ്പാക്കുന്നത്.അമ്പലക്കുന്ന് കോളനി ഊരുമൂപ്പന്‍ ബിജു അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി അഗസ്റ്റിന്‍ കാരക്കട, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ ഹസീന, പഞ്ചായത്ത് അംഗം ഡാര്‍ലി ജോസ്, ജില്ലാ എസ്.ടി ഓഫീസര്‍ ബെന്നി പി തോമസ്, പേരാമ്പ്ര ടി.ഇ.ഒ എസ്. സലീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments