ഊർജ്ജ കിരൺ 2022-23 ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ‘ഊർജ്ജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു
ഊർജ്ജ കിരൺ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി, എനർജി മാനേsജ്മെന്റ് സെന്റർ-കേരള,
സെന്റർ ഫോർ എൻ വയോണ്മെന്റ് & ഡവലപ്പ്മെന്റ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയും കൊയിലാണ്ടി ആർ.ശങ്കർ സ്മാരക എസ്.എൻ.ഡി.പി. കോളേജിന്റെ സഹകരണത്തോടെയും ഊർജ്ജ കിരൺ 2022-23 ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ‘ഊർജ്ജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു.
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ച പരിപാടി മുൻ സിപ്പൽ കൗൺസിലർ പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ആർ.ശങ്കർ സ്മാരക എസ്.എൻ.ഡി.പി. കോളേജ് ടീച്ചർ ഡോ.വി.എസ്.അനിത അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ എ. ലളിത ,സിന്ധു സുരേഷ്, കെ.എസ്.ഇ.ബി. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ആർ.ലത , പി.ഐ. അജയൻ , എം.മോഹനൻ, കെ. പ്രകാശൻ,കെ.കെ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. പത്മനാഭൻ വേങ്ങേരി , വെളിപാലത്ത് ബാലൻ, വി.പി.സനീബ് കുമാർ , ഡോ. മെർലിൻ അബ്രഹാം എന്നിവർ റാലിക്ക് നേതൃത്വം നൽകി.