എംഎല്‍എ ടിപി രാമകൃഷ്ണനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

 

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സികെ അജീഷ് മാസ്റ്ററെ കള്ളകേസില്‍ കുടുക്കി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്യിക്കാന്‍ നേതൃത്വം നല്‍കിയ എംഎല്‍എ ടിപി രാമകൃഷ്ണന്റെ പേരാമ്പ്ര ഓഫീസിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിസിസി പ്രസിഡന്റ്‌റ് അഡ്വക്കേറ്റ് കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

കള്ള പരാതിയും അധികാര ദുര്‍വിനിയോഗവും നടത്തിയാണ് അജീഷ് മാസ്റ്ററെ സസ്‌പെന്റ ചെയ്തതെന്ന് ആരോപിച്ചാണ് മാര്‍ച്ച് നടത്തിയത്.  പി എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, കെ മധു കൃഷ്ണന്‍, രാജന്‍ മരുതേരി, ഇ അശോകന്‍, കെ പി വേണുഗോപാല്‍, പി എം ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. റഫീഖ് കല്ലോത്ത്, സി പി ഹമീദ്, ഷിനു കെ ദാസ്, ഗീത കല്ലോട്, ഒ.എം രാജന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Comments

COMMENTS

error: Content is protected !!