KOYILANDILOCAL NEWS
എം.എൽ.എയ്ക്ക് വ്യാപാരികൾ നിവേദനം നൽകി
കൊയിലാണ്ടി : ഹൈവെ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു എം.എൽ.എ ക്ക് നിവേദനം നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക മുന്‍കൂറായി നല്‍കണമെന്നും അതുവരെ കച്ചവടം നടത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും, കച്ചവടക്കാരെ കൂട്ട ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ടായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഇ കെ സുകുമാരന്‍, ജനറല്‍ സെക്രട്ടറി ടി പി ഇസ്മായില്‍, അരങ്ങില്‍ ബാലാകൃഷ്ണന്‍, വി വി മോഹനന്‍, എം ഫൈസല്‍, രവി തിരുവങ്ങൂര്‍, ജലീല്‍മൂസ്സ, അക്ബര്‍ തിക്കോടി, റാണാപ്രതാപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Comments