കൊയിലാണ്ടി കിസ്സ: ഫെബ്രുവരി 1ന് ആരംഭിക്കും.*

വിവിധ കാരണങ്ങളാൽ വീടകങ്ങളിൽ കിടപ്പിലായ വരെയും സമൂഹത്തിന്റെ പരിഗണന വേണ്ടത്ര ലഭിക്കാത്ത ഭിന്നശേഷിക്കാരായ കുട്ടികളെയും ചേർത്തുപിടിച്ച് അവർക്ക് സ്നേഹവും ശുശ്രൂഷയും പഠന പരിശീലനങ്ങളും നൽകി അന്താരാഷ്ട്രാ ശ്രദ്ധയാകർഷിച്ച നെസ്റ്റ് കൊയിലാണ്ടി യുടെ വിദ്യാർത്ഥി കൂട്ടായ്മയായ നെസ്റ്റ് ക്യാമ്പസ് ഇനീഷ്യേറ്റീവ് ആഭിമുഖ്യത്തിൽ നടക്കുന്ന കൊയിലാണ്ടി കിസ്സ  വൈവിധ്യമാർന്ന പരിപാടികളോടെ 2020 ഫെബ്രുവരി 1, 2,  3 തീയതികളിൽ നെസ്റ്റ് പരിസരത്ത് വെച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
 നട്ടെല്ലിനു ക്ഷതം സംഭവിച്ച കിടപ്പിലായവരുടെ സംഗമം- സ്നേഹസംഗമം, വീൽചെയർ മാരത്തോൺ, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ കലോത്സവം- മഴവില്ല്, പാലിയേറ്റീവ് കെയർ ഒത്തുകൂടൽ-സമാഗമം, ഗ്രാമിക- ദക്ഷിണേന്ത്യൻ ഗ്രാമീണ നൃത്തരൂപങ്ങൾ,  പുതു തലമുറയിലെ ശ്രദ്ധേയരായ സൂഫി ഗസൽ ഗായകസംഘം മെഹ്ഫിലെ സമ  അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, കൊയിലാണ്ടിയുടെ പാരമ്പര്യ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള -പിരിശപത്തിരി തുടങ്ങിയ പരിപാടികളാണ് കൊയിലാണ്ടി കിസ്സയുടെ ഭാഗമായി നടത്തുന്നത്.
 ഫെബ്രുവരി ഒന്നിന്  നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവർക്കായി സംഘടിപ്പിക്കുന്ന  സ്നേഹ സംഗമം കെ ദാസൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മൈത്രേയൻ, നൂർ ജലീല, വൈശാഖ് പേരാമ്പ്ര, ബല്ലാത്ത പഹയൻ( വിനോദ് നാരായൺ), ജിലു മാരിയറ്റ് തോമസ് എന്നിവർ അതിഥികളായി പങ്കെടുക്കും.
നട്ടെല്ലിന് ക്ഷതം പറ്റിയവർക്കായി  കോഴിക്കോട് ജില്ലയിൽ ആദ്യമായി നടക്കുന്ന വീൽചെയർ മാരത്തോൺ ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 6:30ന് ഒളിമ്പ്യൻ പി ടി ഉഷ ഫ്ലാഗ് ഓഫ് ചെയ്യും. അന്ന് രാവിലെ 10 മണിക്ക് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കായി നടക്കുന്ന കലോത്സവം- മഴവില്ല് പി എം എ ഗഫൂർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ദേവികാ സഞ്ജയ് മുഖ്യാതിഥിയായി പങ്കെടുക്കും
. ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പാലിയേറ്റീവ് കെയർ സംഗമം -സമാഗമം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും
. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ഗ്രാമീണ കലകളുടെ നൃത്തരൂപങ്ങൾ ഗ്രാമിക മൂന്നു ദിവസവും രാത്രി 6 മണിക്ക് അരങ്ങേറും
 വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ രാജേഷ് കീഴരിയൂർ, കൺവീനർ ഡോക്ടർ കെ ടി മുഹമ്മദ് ഹാഷിം, നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി,  ജനറൽ സെക്രട്ടറി ടി കെ യൂനസ്,  , കെ അബ്ദുറഹ്മാൻ, മിദ്‌ലാജ് മുസ്തഫ പി.എം.അബ്ദുൾ ഖാദർ , സഫ്‌നാസ് കരുവഞ്ചേരി, മുഹമ്മദ്‌ ജാസിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!