DISTRICT NEWS
എം ടി വാസുദേവന്‍ നായര്‍ക്ക് ഓണാശംസകളുമായി മില്‍മ ചെയര്‍മാന്‍
മലയാളത്തിന്റെ പ്രിയ കഥാകാരനായ എം ടി വാസുദേവന്‍ നായര്‍ക്ക് ഓണാശംസകളുമായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി. ഇന്നലെ കാലത്ത് കോഴിക്കോട് കൊട്ടാരം റോഡിലെ എംടിയുടെ വസതിയിലാണ് കെ എസ് മണി എംടിയെ കാണാനെത്തിയത്.
ഓണാശംകള്‍ക്കൊപ്പം ഓണക്കോടിയും ഓണസദ്യയൊരുക്കാനുള്ള മില്‍മ പായസം മിക്‌സ്, നെയ്യ് തുടങ്ങിയ മില്‍മ ഉത്പ്പന്നങ്ങളും രാജ്യത്തെ ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ജീവചരിത്രം ആസ്പദമാക്കി പുറത്തിറക്കിയ ‘എനിക്കും ഒരു സ്വപ്‌നമുണ്ടായിരുന്നു’ എന്ന പുസ്തകവും ഉപഹാരമായി കെ എസ് മണി എംടിക്ക് നല്‍കി.
മലബാര്‍ മില്‍മ ജനറല്‍ മാനേജര്‍ എന്‍ കെ പ്രേംലാല്‍, മാര്‍ക്കറ്റിംഗ് മാനെജര്‍ സജീഷ് എം, മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദീപക് കൃഷ്ണന്‍ എന്നിവരും മില്‍മ ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.
Comments