CRIMEDISTRICT NEWSTHAMARASSERI
എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
വാഹനപരിശോധനക്കിടെ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ മുക്കം പൊലീസിന്റെ പിടിയിലായി. ബുധനാഴ്ച രാത്രി പത്തിന് തോട്ടുമുക്കം പള്ളിത്താഴെ വാഹനപരിശോധനക്കിടയിലാണ് സംഭവം.
കൊടിയത്തൂർ സ്വദേശികളായ രണ്ടു യുവാക്കളെയാണ് മുക്കം എസ്.ഐ സജിത്ത് സജീവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചെറുവാടി അങ്ങാട്ടാപൊയിൽ അഫ്സൽ (27), ചുള്ളിക്ക പറമ്പ് തേലേരി ഷാനിദ് എന്നിവരാണ് പിടിയിലായത്.
Comments