CRIME
എം ഡി എം എ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
എം ഡി എം എ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ .4.81 ഗ്രാം മയക്കുമരുന്നാണ് യുവാവിൽ നിന്നുംപോലീസ് കണ്ടെടുത്തത്. തിരുവമ്പാടി കവുങ്ങിൻ തൊടി നവാസി(30)നെയാണ് മയക്കുമരുന്നുമായി തിരുവമ്പാടി ബീവറേജ് ഔട്ട്ലറ്റിന് സമീപത്ത് നിന്ന് തിരുവമ്പാടി സ്റ്റേഷൻ ഓഫീസർ കെ.സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സീനിയർ ഓഫീസർമാരായ ഉജേഷ്, മഹേഷ്, അനൂപ്, ഷിനോജ് കുഞ്ഞൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
Comments