പി.എസ്.സി – എൽ .ഡി.സി, എൽ.ജി.എസ് പരീക്ഷകളുടെ സിലബസ് ചോർത്തി

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ പരീക്ഷാ സിലബസ് സ്വകാര്യ പരിശീലന സ്ഥാപനത്തിന് ചോർന്ന് കിട്ടി. പതിവ് നടപടികളുടെ ഭാഗമായി പബ്ലിഷ് ചെയ്ത സിലബസാണിതെന്ന് പി.എസ്.സി ആവർത്തിക്കുമ്പോഴും ഔദ്യോഗിക നടപടികൾക്കും മുൻപേ എങ്ങിനെ സ്വകാര്യ സ്ഥാപനത്തിന് ലഭിച്ചു എന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. സംഭവം വാർത്തയായതോടെ പരക്കെ പ്രതിഷേധവും ആശങ്കയും പരക്കുകയാണ്.

എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകളുടെ സിലബസ് വെള്ളിയാഴ്ച രാവിലെയാണ് പി.എസ്.സി പുറത്തു വിട്ടത്. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ ഇത് സ്വകാര്യ സ്ഥാപനത്തിൻ്റെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യപ്പെട്ടു. ഇതാണ് ആരോപണ വിധേയമായിരിക്കുന്നത്.

വളരെ അധികം മാറ്റങ്ങളോടെ പി.എസ്.സി പരീക്ഷകൾ പരിഷ്കരിക്കപ്പെട്ട സമയമാണ്. എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകളുടെ പ്രിലിംസ് പരീക്ഷ കഴിഞ്ഞു. മെയിൻസ് നടക്കാനിരിക്കയാണ്. ഇതിൻ്റെ സിലബസാണ് ഔദ്യോഗിക സൈറ്റിൽ വരും മുൻപ് തന്നെ സ്വകാര്യ സ്ഥാപനത്തിൻ്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പാറി നടന്നത്.

ഇങ്ങനെ ഒരു സാഹചര്യം ഉണ്ട് എങ്കിൽ ചോദ്യ പേപ്പറുകളെ സ്ഥിതി എന്താവും. പി.എസ്.സി ഇതു സംബന്ധിച്ച് അന്വേഷണത്തിന് തയാറാവണം എന്നാണ് ഉദ്യോഗാർഥികളടെ ആവശ്യം. പി.എസ്.സിക്ക് അകത്തു തന്നെ സ്വകാര്യ സ്ഥാനപത്തിൽ താത്പര്യമുള്ളവർ ഉണ്ടെന്നു വരുന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കാര്യക്ഷമമായ പബ്ലിക് സർവ്വീസ് കമ്മീഷനാണ് കേരളത്തിലേത്. ഇതിന് മേൽ സംശയത്തിൻ്റെ നിഴൽ പരത്താൻ ഇടയാക്കുന്ന സംഭവത്തിൽ പി.എസ്.സി ഉത്തരം പറയേണ്ടതുണ്ട് എന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. സിലബസ് രഹസ്യ രേഖയല്ലെന്ന നിലപാട് തന്നെ ഈ പിഴവ് മറച്ചു വെക്കാനുള്ള ശ്രമമാണ്. ഇക്കാലമത്രയും സിലബസ് രഹസ്യ രേഖ തന്നെയായിരുന്നു എന്നും അവർ പറയുന്നു.

പി.എസ്.സി വിശദീകരണം.

പരീക്ഷാസിലബസ് രഹസ്യരേഖയല്ല..

കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ലാസ്റ്റ് ഗ്രേഡ്, ക്ലർക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്തന്നെ
പ്രചരിപ്പിക്കപ്പെട്ടുവെന്ന വാർത്ത
തെറ്റിദ്ധാരണാജനകമാണ്. പരീക്ഷാ
സിലബസ് ചെയർമാൻ
അംഗീകരിക്കുന്നതോടുകൂടി
പരസ്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ജൂൺ 3 ന് തന്നെ പരീക്ഷാസിലബസ് പി.എസ്.സി. പുറത്തുവിട്ടതാണ്. അടുത്തദിവസം തന്നെ പി.എസ്.സി.
വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും
ചെയ്തിട്ടുണ്ട്. പരീക്ഷാസിലബസുകൾ രഹസ്യസ്വഭാവത്തോട് കൂടിയ രേഖയല്ല. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ
തയ്യാറെടുപ്പ് നടത്തുന്നതിനായി
മുൻകൂട്ടിതന്നെ പ്രസിദ്ധീകരിച്ച്
പ്രചാരണം ചെയ്യുന്നവയാണ്.
അതുകൊണ്ടുതന്നെ വാർത്തകളിൽ പ്രചരിക്കുന്നതുപോലെ പി.എസ്.സി.യുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒരു വിഷയമല്ല.

 

Comments
error: Content is protected !!