LOCAL NEWS
എം.പി.വി. സ്മൃതി സായാഹ്നം
മേപ്പയ്യൂർ : തലമുതിർന്ന സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ജന്മദിനത്തിൽ മേപ്പയ്യൂർ ടൗണിൽ എം.പി.വി. സ്മൃതി സായാഹ്നം സംഘടിപ്പിച്ചു. ചെറുവണ്ണൂർ റോഡിൽ എം.പി.വി. സ്മൃതി വൃക്ഷം നട്ടു. എം.പി.വി. സാംസ്കാരിക വേദി രൂപീകരിക്കുവാനും തീരുമാനിച്ചു.
അനുസ്മരണ സദസ് ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന ജന.സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി ഉദ്ഘാടനം ചെയ്തു. സുരേഷ് മങ്ങാട്ടുമ്മൽ അധ്യക്ഷനായി. ടി.ഒ. ബാലകൃഷ്ണൻ, സതീഷ് പത്മാലയം, കെ.എം. ഭാസ്കരൻ, ടി.കെ. കുമാരൻ എന്നിവർ സംസാരിച്ചു.
Comments