CRIME
എടിഎം മെഷീനിൽ കൃത്രിമം നടത്തി പണം തട്ടുന്ന സംഘം പിടിയിൽ
38 എടിഎം കാർഡുകൾ ഇവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സമാന തരത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം. മണ്ണാർക്കാട് നഗരത്തിലെ ഹിറ്റാച്ചി എന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ ഇന്ന് രാവിലെ 10 മണിക്ക് ഇവർ എത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്നവർക്ക് സംശയം തോന്നിയതിനെ തുടർന്ന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Comments