CALICUTDISTRICT NEWSMAIN HEADLINES
എണ്ണവില വർധന: നാടെങ്ങും പ്രതിഷേധം ജ്വലിച്ചു

കോഴിക്കോട്: ദിവസവും പെട്രോൾ, ഡീസൽ വിലവർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നാടെങ്ങും പ്രതിഷേധം ജ്വലിച്ചു. രാജ്യത്തെ ജനങ്ങളെ ജീവിത ദുരിതത്തിന്റെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിടുന്ന നയത്തിനെതിരെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുമ്പിൽ സിപിഐ എം നേതൃത്വത്തിൽ ധർണ നടത്തി.
ധർണയിൽ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ പങ്കാളികളായി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഒറ്റമനസ്സായി നടത്തിയ പരിപാടി ഏരിയ, ലോക്കൽ കേന്ദ്രങ്ങളിലാണ് നടന്നത്.
Comments