ANNOUNCEMENTS
എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് മറൈന്‍ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ പ്രതിമാസ വേതനമായി ലഭിക്കും. പ്രായ പരിധി 21 – 36 വയസ്സ്. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം. അപേക്ഷ ബയോഡാറ്റാ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം സപ്തംബര്‍ 28 ന് വൈകീട്ട് അഞ്ച് മണിക്കകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട് – 673005 എന്ന വിലാസത്തില്‍ ലഭിക്കണം ഫോണ്‍ 0495 – 2383780.
Comments