എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം
ലണ്ടനില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രിയാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് വിമാനത്തില്‍ പ്രസവിച്ചത്.
ഏഴ് മാസം ഗര്‍ഭിണിയായ മരിയയക്ക് വിമാനം ലണ്ടനില്‍ നിന്ന് പുറപ്പെട്ടപ്പോഴാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്സുമാരുടെയും കാബിന് ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു.
വനിതാ പൈലറ്റായ ഷോമ സുരറാണ് വിമാനം നിയന്ത്രിച്ചിരുന്നത്. വിമാനത്തില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും അടിയന്തര മെഡിക്കല്‍ സഹായം നല്കായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുര്‍ട് വിമാനത്താവളത്തിലിറക്കി. വിമാനമിറങ്ങിയ ഉടന്‍ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
210 യാത്രക്കാരാണ് എയര്‍ ഇന്ത്യാ വിമാനത്തിലുണ്ടായിരുന്നത്. അമ്മയുടേയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി സമയോചിതവുമായ ഇടപെടല്‍ നടത്തിയ എയര്‍ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂര്‍ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചി നെടുമ്പാശ്ശേരിയിലിറങ്ങി.