KERALAMAIN HEADLINES
എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. ഈ മാസം 20 വരെയാണ് റിമാന്റ് കാലാവധി. വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പ്രതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് ചികിത്സാ റിപ്പോര്‍ട്ട്. ശരീരത്തിലേറ്റ പൊള്ളലും ഗുരുതരമല്ല.
Comments