എലിപ്പനി രോഗനിർണയത്തിന്  10 സർക്കാർ ലാബുകളിൽ സംവിധാനം

എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് 10 സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ്  ആർ ടി – പിസി ആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി സംവിധാനമൊരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിച്ചവർക്ക് വളരെ വേഗം രോഗനിർണയം നടത്തി  ചികിത്സ ഉറപ്പാക്കാനാണ് ഈ പരിശോധന നടത്തുന്നത്. 

എല്ലാ ജില്ലകൾക്കും ഈ സേവനം ലഭ്യമാകും വിധം എസ്.ഒ.പി. (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) പുറത്തിറക്കി. സാമ്പിൾ കളക്ഷൻ മുതൽ പരിശോധനാ ഫലം ലഭ്യമാക്കും വരെ പുലർത്തേണ്ട മാനദണ്ഡങ്ങൾ എസ്.ഒ.പി.യിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പബ്ലിക് ഹെൽത്ത് ലാബുകളിലും എലിപ്പനി രോഗനിർണയത്തിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്. ഒരാളുടെ ശരീരത്തിൽ ബാക്ടീരിയ കടന്ന ശേഷം ഏഴ് ദിവസം കഴിഞ്ഞാൽ മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താൻ സാധിക്കൂ. അതേസമയം ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധനയിലൂടെ അസുഖം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കിൽ കണ്ടെത്താനാകും. ഇതിലൂടെ വളരെ വേഗത്തിൽ എലിപ്പനിയ്ക്കുള്ള ചികിത്സ ആരംഭിക്കാൻ കഴിയുന്നതാണ്.

 

Comments

COMMENTS

error: Content is protected !!