എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയില്‍ നവംബര്‍ മൂന്നിന് വിധി
പീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നത് നവംബര്‍ മൂന്നിലേക്ക് മാറ്റി. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷയില്‍ മേലുള്ള അന്തിമ വാദം പൂര്‍ത്തിയായി.
എല്‍ദോസിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. പ്രതി സ്വാധീനമുള്ള വ്യക്തിയാണെന്നും എംഎല്‍എയാണെന്നും ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ഉന്നയിച്ചു. എന്നാല്‍ ഒരു പരാതിയില്‍ തനിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതാണെന്നും കേസില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പിന്നീട് ചേര്‍ത്തതാണെന്നും എല്‍ദോസും ചൂണ്ടിക്കാട്ടി.
അതേസമയം എല്‍ദോസിന്റെ അഭിഭാഷകനെ പോലീസ് കേസില്‍ പ്രതിചേര്‍ത്തതില്‍ പ്രതിഷേധിച്ച് കോടതിയില്‍ വാദം നടത്താന്‍ വിസമ്മതിച്ച അഭിഭാഷകന്‍ വാദങ്ങള്‍ എഴുതി നല്‍കുകയാണ് ചെയ്തത്. അഭിഭാഷകരെ പ്രതിചേര്‍ത്തതില്‍ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ പ്രതിഷേധിക്കുകയാണ്. ഇതേതുടര്‍ന്ന് ഇന്നത്തെ കോടതി നടപടികള്‍ തടസ്സപ്പെട്ടു.