പുല്‍വാമ സ്ഫോടനം; പരിക്കേറ്റ രണ്ട് ജവാന്‍മാര്‍ മരിച്ചു

ശ്രീനഗര്‍: കശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സൈനിക വാഹനങ്ങള്‍ ലക്ഷ്യമിട്ട്​ തീവ്രവാദികള്‍ തിങ്കളാഴ്ച നടത്തിയ സ്​ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാര്‍ മരിച്ചു. പരിക്കേറ്റ ആറ് ജവാന്‍മാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ഗ്രാമീണര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സൈനിക വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ തീവ്രവാദികള്‍ മറ്റൊരു വാഹനത്തില്‍ ഘടിപ്പിച്ച സ്​ഫോടകവസ്​തു പൊട്ടിത്തെറിച്ചായിരുന്നു അപകടം.

 

പുല്‍വാമയില്‍ ഫെബ്രുവരി 14ന്​ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്​ ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു-​ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്കുനേരെയായിരുന്നു ആക്രമണം. ഇവിടെനിന്ന്​ 27 കിലോമീറ്റര്‍ അകലെയാണ്​ കഴിഞ്ഞദിവസം സ്​ഫോടനമുണ്ടായത്​.

 

പു​ല്‍​വാ​മ ജി​ല്ല​യി​ലെ അ​വ​ന്തിപു​ര ന​ഗ​ര​ത്തി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് നീക്കമു​ണ്ടെ​ന്ന് കഴിഞ്ഞദിവസം പാ​കി​സ്​​താ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ം മു​ന്ന​റി​യി​പ്പ് നല്‍കിയിരുന്നു. ഇ​സ്​​ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക​മീ​ഷ​നാണ്​ പാ​കി​സ്താ​ന്‍ വി​വ​രം കൈ​മാ​റിയത്​. അ​മേ​രി​ക്ക​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യും സ​മാ​ന മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചി​രുന്നു.
Comments

COMMENTS

error: Content is protected !!