Uncategorized

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി . നിലാവ് പദ്ധതിയുടെ ഭാഗമായി ഈ ലക്ഷ്യത്തില്‍ എത്തുന്നതാണ് ഉചിതം. ഏതെങ്കിലും കാരണവശാല്‍ അതിന് സാധിക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഫിലമെന്റ് രഹിതമാകണം. പദ്ധതി സംബന്ധിച്ച അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടു വെച്ചത്.

നിലവില്‍ പ്രവര്‍ത്തനം ഏറ്റെടുത്ത് തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫിലമെന്റ് രഹിത ക്യാമ്പയിന്റെ ഭാഗമാകാന്‍ പ്രത്യേക നടപടി കൈകൊള്ളണം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എല്ലാ ജില്ലകളിലും അത്തരം സ്ഥാപനങ്ങളുടെ യോഗം വിളിക്കണം. കെഎസ്ഇബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കണം. നിലവിലുണ്ടായ പരാതികളും ആശങ്കളും ചര്‍ച്ചചെയ്ത് വ്യക്തത വരുത്തി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍, കിഫ്ബി സിഇഒ തുടങ്ങിയവര്‍ യോഗം ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button