എല്ലാ വായനക്കാർക്കും കലിക്കറ്റ് പോസ്റ്റിൻ്റെ സ്വാതന്ത്ര്യദിന ആശംസകൾ!!!!!!!!

എവിടെ നിര്‍ഭയമാകുന്നു മാനസം

അവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം,

എവിടെ വിജ്ഞാനം സര്‍വ്വസ്വതന്ത്രമായ്‌ അവികലമായ്‌ വിരാജിപ്പൂ നിത്യവും ,

എവിടിടുങ്ങിയ തുണ്ടുകളാകുന്നീലവനി- രാജ്യമതിലിന്‍ നിരകളായ്‌ ,

എവിടെ സത്യത്തിന്നാഴത്തില്‍ നിന്നു താന്‍ ഉറവെടുക്കുന്നു വാക്കുകളൊക്കയും ,

എവിടെ യുക്തിതന്‍ നീരൊഴുക്കാചാര- പഴമതന്‍ മണല്‍ക്കാട്ടില്‍ ലയിപ്പീലാ,

എവിടെ നിസ്തന്ദ്രം ഉദ്യമം കൈകളെ പരമലക്ഷ്യത്തിൻ നേര്‍ക്ക്‌ നീട്ടുന്നുവോ,

എവിടെയന്തരംഗത്തെ നയിപ്പുനീ സതതം വ്യാപിക്കും ചിന്താകര്‍മ്മങ്ങളില്‍ ,

അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ- ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!

അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ- ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!

രബീന്ദ്ര നാഥ് ടാഗോര്‍

Comments

COMMENTS

error: Content is protected !!