എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാള പഠനം ഉറപ്പാക്കണമെന്ന് ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാര്‍ശ

സംസ്ഥാനത്ത് കേന്ദ്ര സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും 10-ാം ക്ലാസ് വരെ മലയാളം പഠിക്കാനുള്ള അവസരം ഉറപ്പുവരുത്തണമെന്ന് നിയമസഭയുടെ ഔദ്യോഗിക ഭാഷാസമിതിയുടെ ശുപാര്‍ശ.  മലയാളത്തില്‍ നിശ്ചിത യോഗ്യതയുള്ള ഭാഷാധ്യാപകരുടെ സേവനം സ്‌കൂളുകളില്‍ ഉറപ്പാക്കണമെന്നും ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്കും തിരിച്ചുമുള്ള  വിവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ പാഠ്യമത്സരവിഷയമാക്കണമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

എല്ലാ സ്‌കൂളുകളിലും മലയാള പഠനം നടക്കുന്നുണ്ടോയെന്നും യോഗ്യരായ അധ്യാപകരുണ്ടോയെന്നും പരിശോധിക്കാന്‍ ഉചിതമായ സംവിധാനം ഏര്‍പ്പെടുത്തണം. മാത്യു ടി തോമസ് അധ്യക്ഷനായ സമിതി അഭിപ്രായ രൂപീകരണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍  മലയാളത്തില്‍  കൈകാര്യം ചെയ്യുന്നതിനു പദകോശം രൂപപ്പെടുത്തണം. സര്‍ക്കാര്‍ ജോലിക്കായുള്ള മത്സര പരീക്ഷകളും അഭിമുഖങ്ങളും മലയാളത്തിലായിരിക്കണം തുടങ്ങി മലയാള ഭാഷയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന മറ്റു  പല ശുപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്.

Comments

COMMENTS

error: Content is protected !!