KERALAUncategorized
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാർക്ക് കൂടി ചേർക്കാനുള്ള നീക്കവുമായി സർക്കാർ
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാർക്ക് കൂടി ചേർക്കാൻ സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തിനൊപ്പം മാർക്ക് മാർക്ക് ലിസ്റ്റ് കൂടി നൽകുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്. ഈ വർഷം തന്നെ ഇത് നടപ്പിലാക്കാൻ കഴിയുമോ എന്നും സർക്കാർ ആലോചിക്കുന്നുണ്ട്.
സർട്ടിഫിക്കറ്റിൽ മാർക്ക് ചേർക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥിനിയുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
നിലവിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം വിദ്യാർത്ഥികളുടെ മാർക്ക് കൂടി രേഖപ്പെടുത്തണം എന്ന വിദ്യാർത്ഥിയുടെ ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
Comments