കൊച്ചി മെട്രോ തൂണ്‍ : ചരിവ് കണ്ടെത്താന്‍ വിദഗ്ധ പരിശോധന തുടരുന്നു

മെട്രോ തൂണിനുണ്ടായ ചരിവ് കണ്ടെത്താന്‍ കൊച്ചിയില്‍ വിദഗ്ധ പരിശോധന തുടരുന്നു. 347-ാം നമ്ബര്‍ തൂണിനു സമീപത്തെ മണ്ണിന്‍റെ ഘടനയാണ് ഇപ്പോള്‍ അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.തൂണില്‍ വന്ന ചരിവ് നാളുകളായി ജനങ്ങളില്‍ ഭീതി നിറച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കെഎംആര്‍എല്ലിന്‍റെയും ഈ ഭാഗത്തെ മെട്രോ പാത നിര്‍മിച്ച കരാറുകാരായ എല്‍ ആന്‍റ് ടിയുടെയും സാങ്കേതിക വിദ​ഗ്ധര്‍ ഇപ്പോള്‍ പരിശോധന നടത്തുന്നുണ്ട്. നിലവില്‍ തകരാ‍ര്‍ ഗുരുതരമല്ലാത്തതിനാല്‍ മെട്രോ സര്‍വീസിന് തടസമില്ല. കൊച്ചിയിലെ ജനങ്ങളുടെ ഏറ്റവും വലിയ യാത്രാ മാര്‍ഗ്ഗമാണ് മെട്രോ. തിക്കിലും തിരക്കിലും പെടാതെ കൊച്ചിയുടെ ഏത് കോണിലും ഇത് മുഖേന ചെന്നെത്താനാകും. അതുകൊണ്ട് തന്നെയാണ് ഈ നിസ്സാരമായ വിള്ളല്‍ പോലും ആശങ്കയുണര്‍ത്തുന്നത്.

Comments
error: Content is protected !!