എസ് എസ് എൽ സി, ഹയർ സെക്കണ്ടറി മോഡൽ പരീക്ഷകളിൽ മാറ്റം

ഈ മാസം 28ന് നടത്താനിരുന്ന എസ് എസ് എൽ സി, ഹയർസെക്കണ്ടറി മോഡൽ പരീക്ഷകൾ മാറ്റി.

മാർച്ച് നാലിലേക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി.

മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽ പരീക്ഷ.

പൊതുപരീക്ഷ മാർച്ച് 9 മുതൽ 29 വരെയാണ് നടത്തുക.

Comments

COMMENTS

error: Content is protected !!