എസ് ഡി പി ഐ പിന്തുണയോടെ എൽ ഡി എഫ് അവിശ്വാസം. ഈരാറ്റുപേട്ടയിൽ യു ഡി എഫ് ഭരണം മറിഞ്ഞു

ഈരാറ്റുപേട്ട നഗരസഭാധ്യക്ഷയ്ക്ക് എതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എസ്‌ഡിപിഐയുടെയും കോണ്‍ഗ്രസ് വിട്ടുവന്ന അംഗത്തിന്റെയും പിന്തുണയോടെയാണ് മുസ്ലിം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരായ അവിശ്വാസ പ്രമേയം പാസായത്.

28 അംഗ നഗരസഭയില്‍ 15 വോട്ടാണ് അവിശ്വാസപ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. എല്‍ഡിഎഫിന്റെ ഒന്‍പതും എസ്‌ഡിപിഐയുടെ അഞ്ചും കോണ്‍ഗ്ര് വിട്ട അന്‍സലന പരീക്കുട്ടിയുടെ വോട്ടും പ്രമേയത്തിന് അനുകൂലമായി ലഭിച്ചു.

യുഡിഎഫിനു നേരത്തെ 14 അംഗങ്ങളാണുണ്ടായിരുന്നത്. അന്‍സലന പരീക്കുട്ടി കോണ്‍ഗ്രസ് വിട്ടതോടെ പിന്തുണ 13 അംഗങ്ങളുടേതായി കുറഞ്ഞു.

രാവിലെ 11 ന് ആരംഭിച്ച അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയില്‍ 28 അംഗങ്ങളും പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!