എൻഡോസൾഫാൻ ഇരകൾക്ക് സഹായം നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു

കാസർഗോട്ടെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോ സൾഫാൻ ഉപയോഗിച്ചതിനെ തുടർന്ന്ഇരകളാക്കപ്പെട്ടവർക്ക് പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തലത്തിൽ  ഐക്യദാർഢ്യ സമിതി നടത്തുന്ന സത്യാഗ്രഹത്തിൻ്റെ ഭാഗമായി ലോഹ്യാ വിചാരവേദിയും സോഷ്യലിസ്റ്റ് സന്നദ്ധ സംഘടനയായ ആർ.എസ്.ഡി.യും കൊയിലാണ്ടിയിൽ ധർണയും പ്രകടനവും നടത്തി .
ധർണ്ണ  എൻ.എ.പി.എം സംസ്ഥാന കൺവീനർ വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു.  .സുപ്രിം കോടതിയും മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടും നഷ്ടപരിഹാരമോ, പുനരധിവാസമോ,  ചികിത്സയോ എങ്ങുമെത്താതെ നിൽക്കുന്നു. അഞ്ചു മാസങ്ങളായി നൽകിവരുന്ന പെൻഷനും നിർത്തലാക്കിയിരിക്കുന്നു. ഓണമുണ്ണാൻ  എല്ലാവർക്കും പെൻഷൻ, കിറ്റ്, ബോണസ്സ് എന്നിവ നൽകുമ്പോൾ എന്തുകൊണ്ട് എൻഡോസൾഫാൻ ദുരിതബാധിതരെ ഒഴിവാക്കുന്നു എന്നത് വിശദീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
      കെ.കെ മധു , ജയപ്രകാശ് , എം കെ അശോകൻ, രമേശ്  എന്നിവർ നേതൃത്വം നൽകി.
Comments

COMMENTS

error: Content is protected !!