CALICUTDISTRICT NEWSKOYILANDILOCAL NEWS
എൻ.സുബ്രഹ്മണ്യൻ പത്രിക നൽകി
കൊയിലാണ്ടി: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി. റിട്ടേണിങ് ഓഫീസർ കെ.ഫത്തീല മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് യു രാജീവൻ, ടി.ടി ഇസ്മയിൽ, മഠത്തിൽ അബ്ദുറഹിമാൻ, വി.പി ഭാസ്കരൻ എന്നിവർക്കൊപ്പമാണ് പത്രികാ സമർപ്പണത്തിനെത്തിയത്.
2016 ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ കെ. ദാസൻ എം.എൽ.എയ്ക്ക് എതിരായി ഇദ്ദേഹമാണ് മത്സര രംഗത്തുണ്ടായിരുന്നത്. അന്ന് 37.24 ശതമാനം വോട്ടുകൾ കരസ്ഥമാക്കി. 2011 ൽ പി.അനിൽ കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നത്.
Comments