KOYILANDILOCAL NEWS
എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു
മേപ്പയ്യൂർ: എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയികളായ മേപ്പയ്യൂർ ജി വി എച്ച് എസ് എസിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സദസ്സ് ഹെഡ്മാസ്റ്റർ വി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എച്ച് എം കെ നിഷിദ് അധ്യക്ഷനായിരുന്നു. ഇ ഗീത, ടി സി കുഞ്ഞിമൊയ്തീൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. ദിനേശ് പാഞ്ചേരി, കെ സുധീഷ് കുമാർ, പി കെ പ്രിയേഷ് കുമാർ, എൻ വി നാരായണൻ, ടി സി സുജയ, ഒ കെ ഷിജി എന്നിവർ സംസാരിച്ചു.
Comments