LOCAL NEWS
എൽ.ഐ.സി. ഏജന്റസ് ഓർഗനൈസേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ സെക്രട്ടറി സി. അശ്വിനി ദേവ് ഉദ്ഘാടനം ചെയ്യതു
കൊയിലാണ്ടി: എൽ.ഐ.സി ഓഹരി വില്പനയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും, എൽ.ഐ.സിയിലെ മുഴുവൻ ഇടപാടുകൾക്കും ജി.എസ്.ടിഒഴിവാക്കണമെന്നും എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. ഷീബാമണി അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി കെ. അനിൽകുമാർ , എം .കെ . രഞ്ജിത്ത് , എൻ. മോഹനൻ , കെ .എൻ . ഷാജു, എ .അശോകൻ, വി. ടി .പ്രേംകുമാർ, പി. വി. അനിൽകുമാർ, വി. ടി. ബിജീഷ്, എസ് .തേജചന്ദ്രൻ , കെ. വി. ദീപ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ. മോഹനൻ ( പ്രസി), എം.കെ. രഞ്ജിത്ത് (സെക്ര) പി. രഞ്ജിനി ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Comments