ബസ്സുകളുടെ മത്സരയോട്ടം, കുറ്റാടി കോഴിക്കോട് റൂട്ടിൽ മനുഷ്യക്കുരുതി പതിവാകുന്നു

ഉ​ള്ള്യേ​രി: കു​റ്റ്യാ​ടി-കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അമിത വേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയും മനുഷ്യരുടെ ജീവനെടുക്കുന്നത് പതിവാകുന്നു. മോട്ടോർ വാഹന വകുപ്പോ പോലീസോ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. ഏറ്റവും അവസാനമായി ജീവൻ പൊലിഞ്ഞത് തെ​രു​വ​ത്ത് ക​ട​വി​ന് സ​മീ​പമായിരുന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് മ​ക​ളെ കൂട്ടി വീട്ടിലേക്ക് സ്‌​കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്ന പി​താ​വാണ്. ക​ല്പ​ത്തൂ​ർ ക​ള​രി​ക്ക​ണ്ടി മു​ക്ക് കീ​ർ​ത്ത​ന​ത്തി​ൽ ബാ​ല​കൃ​ഷ്‌​ണ​നാ​ണ് (56) മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യ മ​ക​ളെ ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​വും വ​ഴി​യാ​ണ് ഇ​ദ്ദേ​ഹം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സാരമായി പ​രി​ക്കേ​റ്റ മ​ക​ളും ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ മാ​സം, ബൈ​ക്ക് യാ​ത്രി​ക​നാ​യി​രു​ന്ന ന​ടു​വ​ണ്ണൂ​ർ കാ​വും​ത​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​മി​സ് (22) ഇവിടെ തന്നെ ബസ്സിടിച്ച് മ​രി​ച്ചി​രു​ന്നു. മേ​യ് 13 നു ​അ​ത്തോ​ളി റൂ​ട്ടി​ൽ പു​റ​ക്കാ​ട്ടി​രി പാ​ല​ത്തി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി പി കെ അ​ശ്വ​ന്തും ബസ്സിടിച്ച് മ​രണപ്പെട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ള്ള്യേ​രി ബ​സ് സ്റ്റാ​ന്റ​ഡി​ന് മു​ന്നി​ലുണ്ടായ അപകടത്തിൽ രണ്ട് വി​ദ്യാ​ർ​ഥി​ക​ൾക്ക് പരിക്കേറ്റു. അവർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കു​റ്റ്യാ​ടി​യി​ൽ നി​ന്നും വ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കുകയായിരുന്നു.

കു​റ്റ്യാ​ടി -കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ഈ റോഡിലുണ്ടാവുന്ന മിക്കവാറും അ​പ​ക​ട​ങ്ങ​ൾക്കും കാരണമാകുന്നത്. ബ​സ്സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ല്‍ പൊ​ലി​ഞ്ഞ​ത് നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ്. പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യ​വ​ര്‍ അ​തി​ലേ​റെ​യും. ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യും അ​മി​ത വേ​ഗ​വു​മാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണം. റോഡിലെ കൊടുംവളവുകളും ഏറ്റിറക്കങ്ങളും കാരണം അമിത വേഗത്തിൽ വരുന്ന ബസ്സുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു. മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ സ്റ്റാ​ൻ​ഡി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രെ കി​ട്ടാ​ൻ കു​തി​ച്ചു​പാ​യു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്.

ADD-OUT

മഴ ശക്തമായതോടെ റോഡിൽ പ്രത്യക്ഷപ്പെട്ട കുഴികളും റോഡ് ഷോൾസറുകളിലെ മണ്ണൊലിച്ച് പോകുന്നത് കാരണം വശങ്ങളിൽ ഗർത്തങ്ങൾ രൂപപ്പെടുന്നതുമൊക്കെ അപകടകാരണമാക്കുന്നുണ്ട്. വശങ്ങളിൽ വളർന്നു നിൽക്കുന്ന പൊന്തക്കാടുകളും പരസ്യ ബോർഡുകളും രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് സ്ഥാപിക്കുന്ന സ്തൂപങ്ങളും കൊടിമരങ്ങളുമൊക്കെ അപകടകാരികളാകുന്നുണ്ട്. സ്പീ​ഡ് ഗ​വേ​ണ​ര്‍ അ​ഴി​ച്ചു​മാ​റ്റി ബ​സ്സുകൾ ഓടുന്നത് പോലും നിത്യസംഭവമാണ്.

പഴയകാലത്തെ പോലെ ബസ്സുകളിൽ സ്ഥിരം ഡ്രൈവർമാരോ, ജീവനക്കാരോ ഇപ്പോഴില്ല. അന്നന്നത്തെ ജോലിക്ക് സ്റ്റാന്റുകളിൽ നിന്ന് കൂലിയുറപ്പിച്ച് ജോലിക്ക് കയറുന്നവരാണ് അധികവും. ഇവരാകട്ടെ ആരോടും ഉത്തരവാദിത്തമില്ലാതെയാണ് തൊഴിൽ ചെയ്യുന്നത്. ട്രേഡ് യൂണിയൻ സംഘടനകൾ മെമ്പർഷിപ്പും സംഭാവനവും പിരിക്കുന്നതല്ലാതെ ഇവരുടെ മേലെ നിയന്ത്രണങ്ങളൊന്നുമില്ല. ട്രേഡ് യൂണിയനുകളൊന്നും ആഹ്വാനം ചെയ്യാതെ മിന്നൽ പണിമുടക്കുകളും മറ്റും നിത്യ സംഭവമാകുന്നത് അതുകൊണ്ടാണ്.​ സർക്കാരും മോട്ടോർ വാഹന വകുപ്പും പോലീസും ട്രേഡ് യൂണിയൻ സംഘടനകളുമൊക്കെ വിശദമായ പഠനങ്ങൾ നടത്തി, പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവ കർശനമായി നടപ്പിലാക്കുകയും ചെയ്തെങ്കിലേ ഇന്നത്തെ ദുരവസ്ഥക്ക് മാറ്റം വരൂ. അധികൃതർ ഇതിൽ എത്രമാത്രം അമാന്തം കാണിക്കുന്നോ അത്രയും റോഡിലുള്ള മനുഷ്യക്കുരുതികൾ വർദ്ധിക്കുക തന്നെയാണ് സംഭവിക്കുക.

Comments

COMMENTS

error: Content is protected !!