KOYILANDILOCAL NEWS
ഏരൂൽ അംഗനവാടി ഡ്രൈനേജിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-2023 പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ ഏരൂൽ അംഗനവാടി ഡ്രൈനേജിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥി ആയി. വാർഡ് മെമ്പർ വത്സല പുല്ല്യേത്ത് അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം കെ അഭിനീഷ്, കാപ്പാട് ഡിവിഷൻ സമിതി കോഡിനേറ്ററും ഗ്രാമപഞ്ചായത്തംഗമായ വി മുഹമ്മദ് ഷരീഫ്, ഹംസക്കോയ കല്ലിൽ, പി കെ ഉണ്ണികൃഷ്ണൻ, ടി പി ദേവദാസ് എന്നിവർ സംസാരിച്ചും. ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീൻകോയ സ്വാഗതവും എൻ വി ബീന നന്ദിയും പറഞ്ഞു സമയ ബന്ധിതമായി പണി പൂർത്തീകരിച്ച കരാറുകാരൻ സുമേഷ് പഴങ്കാവിലിന് പി ബാബുരാജ് മൊമെന്റൊ നൽകി.
Comments