KERALA
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിന് വിട
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ (40) നിര്യാതയായി. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു. നേർക്കുനേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു. തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗറിലാണ് വീട്. എകെ ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന വി. സോമശേഖരൻ നാടാറാണ് അച്ഛൻ. അമ്മ പി പ്രഭ മൂന്ന് വർഷം മുമ്പാണ് മരിച്ചത്. രണ്ട് സഹോദരിമാരുണ്ട്. സംസ്കാരം വൈകിട്ട് തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ.
Comments