മിൽമയിൽ ഇടതു തരംഗം

ആദ്യമായി മിൽമ ഭരണസമിതി ഇടതുപക്ഷത്തിന്‌. 35 വർഷത്തിനുശേഷം ആദ്യമായി  കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ (മിൽമ) ഭരണസമിതി തലപ്പത്ത്‌ എൽഡിഎഫ്‌ നേതൃത്വം ഭരണ സമിതി കയ്യാളുന്നു. ബുധനാഴ്‌ചത്തെ  തെരഞ്ഞെടുപ്പിൽ മിൽമ ചെയർമാനായി കെ എസ്‌ മണി തെരഞ്ഞെടുക്കപ്പെട്ടു.  അഞ്ചിനെതിരെ ഏഴ്‌ വോട്ടുകൾക്കാണ്‌ ജയം. നിലവിൽ മിൽമ മലബാർ മേഖലാ ചെയർമാനാണ്‌

മിൽമ ചെയർമാനായിരുന്ന പി എ ബാലൻ അന്തരിച്ചതിന് തൊട്ടാണ് തെരഞ്ഞെടുപ്പ്‌ നടന്നത്‌. എറണാകുളം മേഖലയ്‌ക്കാണ് യുഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണ സമിതി ഉള്ളത്‌. എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്‌ മലബാർ മേഖലയിൽ. തിരുവനന്തപുരം മേഖലാ ഭരണസമിതി പിരിച്ചുവിട്ടതിനേത്തുടർന്ന്‌ അഡ്‌മിനിസ്‌ട്രേറ്റർ ഭരണത്തിലായിരുന്നു.

 

Comments

COMMENTS

error: Content is protected !!