ഐ ടി ഐ അപ്രന്റിസ് ക്ലര്‍ക്ക് നിയമനം
പട്ടികജാതി വകുപ്പിന് കീഴില്‍ ജില്ലയിലെ ഐ ടി ഐകളിലേക്ക് അപ്രന്റിസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും, ബിരുദവും, ഡിസിഎ/കോപ പാസ്സായവരും, മലയാളം കമ്പ്യൂട്ടിംഗില്‍ അറിവുള്ളവരുമായിരിക്കണം. നിയമനകാലാവധി പരമാവധി ഒരു വര്‍ഷം. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ജാതി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്കിന്റെ പകര്‍പ്പ്), വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ്, വോട്ടേര്‍സ് ഐഡന്റിറ്റി കാര്‍ഡ്/ആധാര്‍ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പും സഹിതം ഒക്‌ടോബര്‍ നാലിന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ – 0495 2370379.