രാത്രി കർഫ്യൂ ഇന്നു മുതൽ

കോവിഡ് വ്യാപനം കൂടുന്നതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ.

അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. രാത്രി 10 ന് മുമ്പായി യാത്ര തുടങ്ങിയവർക്ക് തുടരാം. കെ.എസ്.ആർ.ടി.സി ബസുകളും സർവ്വീസ് നടത്തും. അനാവശ്യയാത്രകൾക്ക് കർശന നടപടിയുണ്ടാവും.

ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ലോക്‌ഡൗണുണ്ടാകും. നേരത്തേ ഇത് എട്ടായിരുന്നു.

Comments

COMMENTS

error: Content is protected !!