ഒന്നിച്ചു ഫോട്ടോ എടുത്തു എന്നാലും തെറ്റുകാരെ സംരക്ഷിക്കില്ല. മുഖ്യമന്ത്രി

മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക് ശിക്ഷ ലഭിക്കും. മുട്ടിൽ മരംമുറി കേസിലെ ധർമ്മടം ബന്ധം എന്താണെന്ന പ്രതിപക്ഷ ആരോപണം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒപ്പം ഫൊട്ടോ എടുത്തു എന്നതുകൊണ്ട് ആർക്കും സംരക്ഷണം കൊടുക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കും.

“ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എൻ്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

അയാൾ ആ ദിവസം വീട്ടിൽ വന്നപ്പോൾ ചിലർ ഫൊട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫൊട്ടോ വേണമെന്ന് അയാൾ പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്,”മുഖ്യമന്ത്രി പറഞ്ഞു. ദീപക് ധർമ്മടം എന്ന മാധ്യമ പ്രവർത്തകനെ ഉദ്ദേശിച്ചായിരുന്നു പ്രതിപക്ഷ ആരോപണം.

Comments

COMMENTS

error: Content is protected !!