ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ

സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. എസ് എസ് എൽ സി പരീക്ഷ ഈ മാസം 30 മുതൽ ഏപ്രിൽ 29 വരെ നടക്കും.

പ്ലസ് വൺ പരീക്ഷകൾ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂൺ 2 മുതൽ 18 വരെയുള്ള തീയതിയിലാവും നടത്തുക. ഏപ്രിൽ,മെയ് മാസങ്ങളിൽ സ്കൂളുകൾക്ക് മധ്യവേനലവധി ആയിരിക്കും.

Comments

COMMENTS

error: Content is protected !!