Uncategorized
ഒപ്പോ റെനോ 10 എക്സ് സൂം വിശേഷങ്ങൾ; അൺബോക്സിങ് വിഡിയോ
മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റായ റെനോ 10എക്സ് സൂം ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. ഇതിൽ ഒപ്പോ റെനോ 10എക്സ് സൂമിന്റെ അൺബോക്സിങ് വിഡിയോ കാണാം.
ഒപ്പോ റെനോ 10എക്സ് സൂമിന്റെ രണ്ടു വേരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ 8 ജിബി റാം/ 128 ജിബി സ്റ്റോറേജ് വേരിയന്റാണ് അൺബോക്സിങ്ങിലൂടെ പരിചയപ്പെടുത്തുന്നത്. ജെറ്റ്ബ്ലാക്ക് കളർ വേരിയന്റിലുളള ഹാൻഡ്സെറ്റിന്റെ വില 49,990 രൂപയാണ്. ഒപ്പോ റെനോ 10എക്സ് സൂമിന്റെ കൂടെ ബാക്ക് കെയ്സ്, ഫാസ്റ്റ് ചാർജർ, യുഎസ്ബി പോർട്ടിൽ കണക്ട് ചെയ്യാവുന്ന ഹെഡ്ഫോൺ എന്നിവ ലഭ്യമാണ്.
[Image: oppo-reno-10x-zoom]
6.6 ഇഞ്ച് ഡിസ്പ്ലേയാണ് ഒപ്പോ റെനോ 10X സൂമിലുള്ളത്. 8 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4065 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് മറ്റു മികവുകൾ. ജെറ്റ് ബ്ലാക്കിനു പുറമെ ഓഷൻ ഗ്രീൻ നിറങ്ങളിലും ഒപ്പോ റെനോ സീരിസ് ഹാൻഡ്സെറ്റുകൾ ലഭ്യമാണ്
Comments